എയർ ഇന്ത്യ റിക്രൂട്ടിങ് ദിനം : ഇൻഡി​ഗോ ജീവനക്കാരുടെ 'മെഡിക്കൽ ലീവ്'

Air India Recruiting Day:  IndiGo employees on 'Medical Leave'

എയർ ഇന്ത്യ റിക്രൂട്ട്‌മെന്റിന്റെ രണ്ടാം ഘട്ടം ശനിയാഴ്ച നടന്നപ്പോൾ ഇൻഡി​ഗോ ജീവനക്കാരുടെ 'മെഡിക്കൽ ലീവ്' കാരണം ഭൂരിഭാ​ഗം വിമാനങ്ങളും വൈകിയാതായി റിപ്പോർട്ടുകൾ പറയുന്നു. അസുഖ അവധി എടുത്ത ഇൻഡിഗോ ക്യാബിൻ ക്രൂ അംഗങ്ങളിൽ ഭൂരിഭാഗവും എയർ ഇന്ത്യ റിക്രൂട്ട്മെന്റിന് പോയതായി കണക്കാക്കുന്നു.

ഡൽഹി :  ശനിയാഴ്ച  ഇൻഡി​ഗോയുടെ 55 ശതമാനം ആഭ്യന്തര സർവീസുകളും വൈകിയാതായി റിപോർട്ടുകൾ പറയുന്നു. എയർ ഇൻഡി​ഗോയുടെ ക്യാബിൻ ക്രൂ അംഗങ്ങൾ അസുഖ അവധി എടുത്തതിനാലാണ് ഇൻഡി​ഗോ വിമാനങ്ങൾ വൈകിയത് എന്നാണ് കമ്പനി നൽകുന്ന വിശദീകരണം. 

എയർ ഇന്ത്യയുടെ റിക്രൂട്ട്‌മെന്റ് രണ്ടാം ഘട്ടം ശനിയാഴ്ചയാണ് നടന്നത്.
അവധിയെടുത്ത ഇൻഡി​ഗോ ജീവനക്കാർ എയർ ഇന്ത്യയുടെ  റിക്രൂട്ട്‌മെന്റ് പരീക്ഷക്ക് പോയതിനാലാണ് വിമാനങ്ങൾ വൈകിയതെന്ന്  ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  സംഭവം പരിശോധിക്കുകയാണെന്ന് ഡിജിസിഎ മേധാവി അരുൺ കുമാർ പിടിഐയോട് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോ നിലവിൽ പ്രതിദിനം ഏകദേശം 1,600 വിമാന സർവീസ് നടത്തുന്നുണ്ട്.  

ഈ വിഷയത്തിൽ പിടിഐയുടെ ചോദ്യത്തോട് ഇൻഡിഗോ വൃത്തങ്ങൾ പ്രതികരിക്കാൻ തയ്യാറായില്ല. ഇൻഡിഗോയുടെ ആഭ്യന്തര വിമാനങ്ങളിൽ 45.2 ശതമാനവും ശനിയാഴ്ച കൃത്യസമയത്ത് സർവീസ് നടത്തിയാതായി സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് കാണിക്കുന്നു. ഇതിൽ നിന്നും ബാക്കി 55 ശതമാനം സർവീസും കൃത്യ സമയത്ത് നടന്നില്ല എന്ന അനുമാനത്തിൽ എത്തിച്ചേർന്നത്.  രാജ്യവ്യാപകമായി വിമാനസർവ്വീസുകൾ വൈകിയ സംഭവത്തിൽ  ഇൻഡിഗോയോട് ഡിജിസിഎ വിശദീകരണം തേടിയിട്ടുണ്ട്.

എന്നാൽ അന്നെ ദിവസം എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ്, വിസ്താര, ഗോ ഫസ്റ്റ്, എയർ ഏഷ്യ ഇന്ത്യ എന്നിവയുടെ വിമാനങ്ങളും വൈകിയാതായി റിപ്പോർട്ടുകൾ പറയുന്നെണ്ടെങ്കിലും ഏറ്റവും കൂടുതൽ വൈകിയത് ഇൻഡി​ഗോയുടെ വിമാനങ്ങളാണ്.

Comments

    Leave a Comment